November 12, 2026

തലക്കര ചന്തു ബലിദാനദിനവും ജനജാതീയ ഗൗരവ് ദിവസും വിപുലമായി ആചരിക്കുമെന്ന് എസ്.ടി മോർച്ച

0
WhatsApp Image 2026-11-12 at 6.32.14 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തലക്കരചന്തുവിൻ്റെ ബലിദാനദിനവും ‘ജനജാതീയ ഗൗരവ് ദിവസും’ നവംബർ 15-ന് വിപുലമായപരിപാടികളോടെആചരിക്കുമെന്ന് എസ്.ടി മോർച്ച ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 15 ‘ജനജാതീയ ഗൗരവ് ദിവസ്’ ആയി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം രാജ്യത്തെ ആദിവാസി സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്നും എസ്.ടി മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി തലക്കര ചന്തുവിൻ്റെ തറവാട്ടുവീട്ടിൽ നിന്നും പനമരം കോട്ടയിലേക്ക് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ബൈക്ക് റാലി സംഘടിപ്പിക്കും. തുടർന്ന്നടക്കുന്നപുഷ്പാർച്ചനയും പൊതുസമ്മേളനവും ബി.ജെ.പി ദേശീയ നിർവാഹക സമിതിഅംഗം സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ മുകുന്ദൻ പള്ളിയറ, മഹേഷ് വാളാട്, കേളു അത്തിക്കൊല്ലി, അച്ചപ്പൻ കാട്ടിമൂല എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *