June 11, 2026

6438 പോസ്റ്റര്‍-ബാനര്‍-കൊടി നീക്കം ചെയ്തു

0
Img 20240401 174848
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാതൃകാ പെരുമാറ്റചട്ടത്തെ തുടര്‍ന്ന് ഫ്ളയിങ്-ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധയില്‍ ജില്ലയില്‍ ഇതുവരെ 6438 പോസ്റ്ററുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍, ചുവരെഴുത്ത് എന്നിവ നീക്കം ചെയ്തു. മാര്‍ച്ച് 17 മുതല്‍ 31 വരെ നടത്തിയ പരിശോധനയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 5199 പോസ്റ്ററുകള്‍, 942 ബാനറുകള്‍, 297 കൊടികളുമാണ് നീക്കം ചെയ്തത്.

മാര്‍ച്ച് 30, 31 തിയതികളില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 671 പോസ്റ്റര്‍, 100 ബാനര്‍, 36 കൊടികള്‍ എന്നിവയും നീക്കം ചെയ്തു. വരും ദിവസങ്ങളിലും ഫ്ളയിങ്-ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ പരിശോധന തുടരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *