June 15, 2026

കടമെടുപ്പ് പരിധി: കേരളത്തതിന് ഉടൻ അധിക കടമെടുക്കാനാകില്ല; ഹർജി ഭരണഘടനാ ബഞ്ചിന് വിട്ട് സുപ്രീം കോടതി

0
Img 20240401 Wa0303
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി: അധിക കടമെടുക്കുന്നതിന് അനുമതിതേടി സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് തിരിച്ചടി. 2016 മുതൽ 2020 വരെ എടുത്ത അധികകടമാണ് കോടതിയിൽ തിരിച്ചടിക്ക് കാരണമായത്. 2016 – 2020 കാലഘട്ടത്തിൽ എടുത്ത അധികകടം തുടർന്ന് വന്ന വർഷങ്ങളിലെ കടപരിധി വെട്ടിക്കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

26619 കോടിയുടെ കടപരിധിയാണ് 2021 മുതൽ വെട്ടിക്കുറച്ചതെന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടിട്ടുണ്ട്. കേരളത്തിലെ ധനകാര്യ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥ കാരണം സംസ്ഥാനത്ത് നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനായി ഇടക്കാല ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു.

അധിക കടമെടുക്കുന്നതിന് അനുമതി ലഭിച്ചില്ലെങ്കിൽ പെൻഷൻ വിതരണം ഉൾപ്പടെയുള്ളവക്ക് വെല്ലുവിളിയാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

തങ്ങളുടെ ഇടപെടൽ കാരണം കേരളത്തിന് 13608 കോടി രൂപ കടം എടുക്കാൻ സാധിച്ചുവെന്നും, അതിനാൽ പ്രതിസന്ധി ഭാഗീകമായി തരണം ചെയ്യാൻ കേരളത്തിന്‌ സാധിച്ചുവെന്നുമാണ് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തതിൽ അധിക കടം എടുക്കുന്നതിന് കേരള സർക്കാരിന് അനുകൂലമായി വിധി പറയാൻ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *