May 26, 2026

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വർഷങ്ങൾക്ക് ശേഷം പിടിയിൽ

0
Img 20240401 201012
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 2 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട് താമരശ്ശേരി പരപ്പൻ പൊയിൽ പൂളക്കൽ വീട്ടിൽ പി ജയന്തി (36)നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇയാൾ 2022 ൽ മദ്യലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് രെജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമെടുത്ത് കോടതി നടപടികൾക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

താമരശ്ശേരി പരപ്പൻ പൊയിൽ വച്ചാണ് ഇയാളെ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസറായ അജ്മൽ, സിവിൽ പോലീസ് ഓഫീസർ സുവാസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *