കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉണർവ് പദ്ധതിക്ക് തുടക്കമായി
കാക്കവയൽ: വിദ്യാർത്ഥികളെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും അവരുടെ കർമ്മശേഷിയെ ക്രിയാത്മകമായ മറ്റു മേഖലകളിൽ കൂടി വിനിയോഗിക്കുന്നതിനും ഉദ്ദേശിച്ച് വിമുക്തിയുടെ ഭാഗമായി എക്സൈസ് വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഉണർവ്വ്. പഠനമികവിനോടൊപ്പം വിദ്യാർത്ഥികളെ തെറ്റായ പ്രചോദനങ്ങളിൽ നിന്നും വഴിതിരിച്ചു കായിക പരമായും കലാപരമായും ഉള്ള അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഉള്ള പദ്ധതിയാണ് ഉണർവ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിൽ നിന്നും കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് എക്സൈസ് വകുപ്പിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതാണ്. ആയതിന്റെ ഭാഗമായി സ്കൂളിന് നൽകിയ സ്പോർട്സ് ഉപകരണങ്ങൾ വയനാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം. രാകേഷ് സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും കൈമാറി ഔപചാരികമായ ഉദ്ഘാടനകർമം നിർവഹിച്ച് ലഹരി വിരുദ്ധ സന്ദേശം നൽകി.
നിലവിൽ സ്കൂളിൽ അത്ലറ്റിക് അക്കാദമി രൂപീകരിച്ച് രാവിലെയും, വൈകുന്നേരങ്ങളിലും ആയി വിദ്യാർഥികൾക്ക് കായിക ഉപകരണങ്ങൾ ഉപയോഗിച്ച് പ്രത്യേക പരിശീലനം നൽകിവരുന്നതും, പരിശീലത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഭക്ഷണം ഉൾപ്പെടെ നൽകി വരുന്നതുമാണ്. കൂടാതെ ഈ കായിക ഉപകരണങ്ങളുടെ പ്രയോജനം വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പുവരുത്തിയിട്ടുള്ള പരിശീലനമാണ് നടത്തുന്നത്. കായിക അധ്യാപകരായ ബിന്ദു എൻ. കെ, സുനിൽ കെ. എ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.
സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ എം. സുനിൽകുമാർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് എൻ.റിയാസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ വിമുക്തി ജില്ലാ മാനേജർ & അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ഷാജി എ.ജെ മുഖ്യപ്രഭാഷണം നടത്തി. KSESA സംസ്ഥാന കമ്മിറ്റി അംഗം വി.കെ സുരേഷ്, സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരായ ബിന്ദു എൻ കെ, സുനിൽ കെ, കുമാരി അനുപ്രിയ, സിവിൽ എക്സൈസ് ഓഫീസർ ജോഷി തുമ്പാനം എന്നിവർ പരിപാടികൾക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു





Leave a Reply