May 5, 2026

എം.ജെ എസ്.എസ്. എ. എജ്യൂക്കേഷൻ എക്സ്പോ ലോഗോ പ്രകാശനം ചെയ്തു

0
Img 20240405 175752
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: യാക്കോബായ സഭയുടെ കീഴിലെ സണ്ടേസ്കൂൾ പ്രസ്ഥാനം നടത്തുന്ന കരിയർ ഗൈഡൻസ് & എജ്യൂക്കേഷൻ എക്സ്പോയുടെ ലോഗോ പ്രകാശനം മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് നിർവഹിച്ചു. ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 9 മണി മുതൽ’ 3.30 വരെ മീനങ്ങാടി സെൻ്റ് മേരീസ് സൂനോ റൊ പള്ളി ഓഡിറ്റോറിയത്തിലാണ് എക്സ്പോ.

ഗ്ലോബൽ എജ്യൂക്കേഷൻ ഗൈഡൻസ് ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് പരിപാടി. പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് ഉപരിപഠനവും ജോലി സാധ്യതയും എന്നിവയെക്കുറിച്ച് പ്രമുഖ ഫാക്കൽറ്റികൾ ക്ലാസുകളെടുക്കും. മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം സൗജന്യമാണ്.

ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴയിൽ, ജോ. സെക്രട്ടറി ബേബി വേളാംകോട്ടിൽ സണ്ടേസ്കൂൾ ഭദ്രാസന വൈ. പ്രസിഡൻ്റ് ഫാ. പി.സി പൗലോസ്, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, അധ്യാപക പ്രതിനിധി സി.കെ ജോർജ്, എബിൻ പി ഏലിയാസ്, എൽദോ ജോസ്, ബാബു ടി.ജെ, വി. എസ്. ബിന്ദു ടീച്ചർ, അമൽ കുര്യൻ പങ്കെടുത്തു.

രജിസ്ട്രേഷന് ബന്ധപ്പെടുക Ph.9544043898, 9446410250

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *