November 12, 2026

പോക്സോ കേസ്; യുവാവ് അറസ്റ്റിൽ 

0
Img 20240405 182255
Merin S
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കുഞ്ഞോത്ത് പന്നിയോടൻ വീട്ടിൽ ഷഫീഖ് (27) നെയാണ് തൊണ്ടർനാട് പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ 2020 മുതൽ പല തവണകളായി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായും കുട്ടിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. ഇയാൾ ഇതിനു മുൻപ് കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്.

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർ ഷിന്റോ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *