June 10, 2026

പാനൂരിലെ സ്ഫോടനം; ബോംബുണ്ടാക്കിയതിൻ്റെ ഉത്തരവാദിത്വം സി പി എം നേതൃത്വത്തിനെന്ന് തെളിഞ്ഞു; കെ. സുരേന്ദ്രൻ

0
Img 20240407 172342
By ന്യൂസ് വയനാട് ബ്യൂറോ

മുക്കം: പാനൂരിലെ ബോംബ് നിർമ്മാണത്തിൻ്റെ ഉത്തരവാദിത്വം സി പി എം നേതൃത്വത്തിന് തന്നെയെന്ന് വ്യക്തമാകുന്നതാണ് ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ സി പി എം നേതാക്കളുടെ സന്ദർശനമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ.സി.പി.എമ്മിൻ്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ബോംബ് നിർമ്മാണമെന്ന് ശരിവെക്കുന്നതാണ് നേതാക്കളുടെ സന്ദർശനം.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഈ സംഭവം. ഇതു വരെ ഇക്കാര്യത്തിൽ പങ്കില്ലെന്ന സി പി എം വാദം തെറ്റാണ് എന്ന് വ്യക്തമായിരിക്കുന്നു. മാരക പ്രഹര ശേഷിയുള്ള ബോംബുകളാണ് നിർമ്മിച്ചിരുന്നത്.

സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം ഗുണം ചെയ്യില്ല.കോടതിയുടെ മേൽനോട്ടത്തിൽ ശക്തമായ അന്വേഷണം വേണം. ആരെ ലക്ഷ്യം വെച്ചാണ് നിർമ്മിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പുറത്ത് വരേണ്ടതുണ്ട്.

ആരാണ് നിർമ്മാണം ആസൂത്രണം ചെയ്തത് എന്നതടക്കമുള്ള വിവരങ്ങളും സ്വതന്ത്രമായ അന്വേഷണത്തിലൂടെ പുറത്ത് വരണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. മുക്കത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *