വാഴക്കുല മോഷണം; രണ്ടുപേർ പിടിയിൽ.
പടിഞ്ഞാറത്തറ: മാടത്തുംപാറയിൽ പാട്ട കൃഷി ചെയ്യുന്ന കർഷകരുടെ 3000 രൂപയോളം വില മതിക്കുന്ന വാഴക്കുല മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ പടിഞ്ഞാറത്തറ പോലീസ് പിടികൂടി. കാപ്പിക്കളം അയ്യപ്പൻകുന്നു വീട്ടിൽ എം.സി ചന്ദ്രൻ (58) മാടത്തുപാറ കോളനിയിലെ മുരളി എന്ന വീരൻ (30) എന്നിവരെയാണ് പടിഞ്ഞാറത്തറ പോലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 2024 ഏപ്രിൽ 6ന് മാടത്തും പാറ എന്ന സ്ഥലത്ത് പരാതിക്കാരനായ പ്രഭാകരനും സുഹൃത്തും പാട്ടകൃഷി ചെയ്യുന്ന സ്ഥലത്തു നിന്നുമാണ് വാഴക്കുലകൾ മോഷണം പോയത്. സബ് ഇൻസ്‌പെക്ടർ രാജീവ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, അജിനാസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.





Leave a Reply