June 15, 2026

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്

0
Img 20240409 223554
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ നിയോജക മണ്ഡലം, പഞ്ചായത്ത്, ബൂത്ത് കൺവൻഷനുകൾ പൂർത്തീകരിച്ചു. ഓരോ നിയമസഭ മണ്ഡലത്തിലെയും പ്രചാരണ പ്രവർത്തനങ്ങൾ നേതാക്കൾ നേരിട്ടെത്തി വിലയിരുത്തി. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ വോട്ട് അഭ്യർഥന പ്രവർത്തകരുടെ നേതൃത്വത്തിൽ ഓരോ വീട്ടിലും എത്തിച്ചു കഴിഞ്ഞു. കുടുംബ സംഗമങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ തുടക്കമാകും.

ദേശീയ, സംസ്ഥാന നേതാക്കൾ വരുംദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, ടി. സിദ്ദീഖ് എം.എൽ.എ, വർക്കിങ് ചെയർമാൻ സി.പി ചെറിയ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നിലമ്പൂർ, വണ്ടൂർ, തിരുവമ്പാടി, മാനന്തവാടി, ബത്തേരി, കൽപ്പറ്റ എന്നീ നിയോജക മണ്ഡലങ്ങളിൽ അവലോകനയോഗം ചേർന്നു.

വിവിധ മണ്ഡലങ്ങളിൽ ആര്യാടൻ ഷൗക്കത്ത്, ജമീല ആലിപ്പറ്റ, വി.എസ് ജോയ്, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, എൻ.ഡി അപ്പച്ചൻ, ടി. മുഹമ്മദ്, കെ.എൽ പൗലോസ്, പി.കെ ജയലക്ഷ്മി, ഇസ്മയിൽ മൂത്തേടം, പി.ടി മാത്യു, ടി.പി അഷ്റഫലി, സി.എച്ച് ഇക്ബാൽ, എൻ.എ കരീം, അഡ്വ. പി.വി മനാഫ്, കുഞ്ഞാപ്പു ഹാജി, കെ.സി കുഞ്ഞുമുഹമ്മദ്, സി.കെ കാസിം, ബാബു പൈക്കാട്ടിൽ, സി.ജെ ആന്റണി, വി.കെ ഹുസൈൻ കുട്ടി, ഇ.പി ബാബു, സി.പി മൊയ്തീൻ ഹാജി, ഹാരിസ് പടിഞ്ഞാറെത്തറ, അബ്ദുല്ല മാടാക്കര, ഡി.പി രാജശേഖരൻ, ടി. ഹംസ, പി.പി ആലി, അഡ്വ. പി.ജെ ഐസക്ക്, റസാഖ് കൽപ്പറ്റ, പി. ഇസ്മായിൽ, സി. മൊയ്തീൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *