മൺസൂണുമായി ബന്ധപ്പെട്ട് പുതിയ പ്രവചനം; ഏതാനും സംസ്ഥാനങ്ങളിൽ മഴയുടെ ലഭ്യത കുറയാൻ സാധ്യത
തിരുവനന്തപുരം: ഈ വർഷം രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മൺസൂൺ മഴ സാധാരണ നിലയിൽ ലഭിക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചന കേന്ദ്രമായ സ്കൈമെറ്റ് പ്രവചിക്കുന്നത്. ജൂൺ മുതൽ സെപ്തംബർ വരെ സാധാരണ മൺസൂൺ ലഭിക്കുമെന്ന് ഏജൻസി അറിയിച്ചു.
ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ നല്ല മഴയും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സാധാരണ അളവിൽ മഴയും ലഭിക്കും. എന്നാൽ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മഴ കുറയാനാണ് സാധ്യത എന്ന് പഠന റിപ്പോർട്ടുകൾ പുറത്ത്.
മൺസൂൺ സീസന്റെ ആദ്യ പകുതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയിലും കുറവ് മഴയായിരിക്കും ലഭിക്കുക. എൽ നിനോ അതിവേഗം ലാ നിനയിലേക്ക് മറിയുകയാണ്. അതുകൊണ്ടുതന്നെ നല്ല രീതിയിൽ മഴ ലഭിക്കുമെന്ന് സ്കൈമെറ്റ് പറയുന്നു.
സൂപ്പർ എൽ നിനോയിൽ നിന്ന് ശക്തമായ ലാ നിനയിലേക്കുള്ള മാറ്റ സമയത്ത് മഴ നന്നായി ലഭിക്കും. എന്നാൽ, എൽ നിനോയുടെ സ്വാധീനം കാരണം, അപകട സാധ്യത കൂടുതലാണ്. മൺസൂൺ സീസണിന്റെ രണ്ടാം പകുതിയിലായിരിക്കും ശക്തമായ മഴ ലഭിക്കുക.





Leave a Reply