പെരുന്നാൾ ദിനത്തിൽ രാഹുൽ ഗാന്ധിയുടെ ആശംസാ കാർഡുമായി യുഡിഎഫ്
കൽപ്പറ്റ: തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ പെരുന്നാൾ ദിനത്തിലും പ്രചാരണത്തിന് സമയം കണ്ടെത്തുകയാണ് മുന്നണികൾ. പെരുന്നാൾ ദിനത്തിൽ രാഹുൽ ഗാന്ധിയുടെ പെരുന്നാൾ സന്ദേശം അടങ്ങിയ കാർഡുകൾ വോട്ടർമാർക്ക് നൽകിയാണ് യൂത്ത് ലീഗ് പ്രവർത്തകർ ഇന്ന് പ്രചരണം നടത്തുന്നത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, നഗരസഭാ മുൻ ചെയർമാൻ കോയംതൊടി മുജീബ്, മുനിസിപ്പൽ ലീഗ് സെക്രട്ടറി എൻ.കെ ബഷീർ, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് നൗഫൽ കക്കയത്ത്, മുനിസിപ്പൽ എംഎസ്എഫ് പ്രസിഡൻ്റ് ഷർബൽ ജിയാസ്, റസാഖ് എമിലി, മുസ് തഫ എമിലി, എം.വി മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി.





Leave a Reply