ഈദ് വിത് രാഹുൽ ക്യാം മ്പയിൻ സംഘടിപ്പിച്ചു
കൽപ്പറ്റ: കോട്ടത്തറ, വെണ്ണിയോട് ശാഖ മുസ്ലിം യൂത്ത് ലീഗിൻ്റ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ ഈദ് വിത് രാഹുൽ ക്യാംപയിൻ സംഘടിപ്പിച്ചു. പെരുന്നാൾ നിസ്കാരാനന്തരം രാഹുലിൻ്റെ ഈദ് സന്ദേശ കാർഡുകളും പോസ്റ്ററുകളുമായ് കുരുന്നുകളടക്കം വീടുകൾ കയറിയിറങ്ങി. പെരുന്നാൾ സുദിനത്തിലെ പതിവ് രീതിയാണ് ബന്ധു വീടുകളടക്കം സന്ദർശിച്ച് കുടുംബ ബന്ധം ഊശ്മളമാക്കുക എന്നത്. ആ രീതി ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു യൂത്ത് ലീഗ് പ്രാദേശിക നേതൃത്വം. പരിപാടിക്ക് എം. സിറാജ് സിദ്ധീഖ്, ആഷിഫ് മുഹമ്മദ്, വി.കെ മുസ്തഫ, ജെ. അനസ് എം. ശാഫി ഹാജി. വി.കെ അബ്ദുൾ അസീസ്, വി. അശ്കർ.എം. ബഷീർ എന്നിവർ നേതൃത്വം നൽകി.





Leave a Reply