കൺസ്യൂമർ ഫെഡിന്റെ വിഷു ചന്തകൾ ഇന്ന് മുതൽ
തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിലുള്ള വിഷു ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. സബ്‌സിഡി നിരക്കിൽ പതിമൂന്ന് ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കും. സംസ്ഥാനത്താകെ 250 ഓളം റംസാൻ വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനിച്ചതെങ്കിലും, പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ചന്ത തുടങ്ങുന്നത് വിലക്കിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിപണി തുറക്കാൻ അനുമതിയായത്. അഞ്ച് കോടി രൂപ സബ്‌സിഡിക്ക് അനുവദിച്ചെന്നും ആവശ്യമുള്ള സാധനങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകിയതാതും കൺസ്യൂമർ ഫെഡ് അറിയിച്ചു. ജനങ്ങൾക്ക് ഉപയോഗമുള്ള കാര്യങ്ങൾ തടയുന്നില്ലെന്നും പ്രത്യേക വിപണിയെ പ്രചാരണ നേട്ടത്തിന് ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.





Leave a Reply