June 16, 2026

സോ​ഫ്​​റ്റ്​ ഡ്രി​ങ്ക്സി​ന്റെ അ​മി​തോ​പ​യോ​ഗം; കൗ​മാ​ര​ക്കാ​രന്‍റെ വാരിയെല്ല് പൊട്ടി

0
Eiif31c98150
By ന്യൂസ് വയനാട് ബ്യൂറോ

മസ്ക്കത്ത്: ശീതള പാനീയത്തിന്റെ (സോഫ്റ്റ് ഡ്രിങ്ക്സ്) അമിത ഉപയോഗം മൂലം കൗമാരക്കാരന്റെ വാരിയെല്ല് പൊട്ടി. പതിനേഴ് കാരനെയാണ് വാരിയെല്ല് പൊട്ടിയ നിലയിൽ പ്രാദേശിക ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. ശീതള പാനീയത്തിന്റെ അമിത ഉപയോഗം മൂലമാണിത് സംഭവിച്ചതെന്ന് ഒമാനിലെ ഒരു ഉന്നത ഡോക്ടർ പറഞ്ഞു. ദിവസവും പന്ത്രണ്ട് കാൻ ശീതള പാനീയം കുടിക്കുന്ന വ്യക്തിയായിരുന്നു പതിനേഴ്കാരൻ.

പ്രാദേശിക വാർത്താ ചാനലിലെ ടോക്ക് ഷോക്കിടെ ഫാമിലി മെഡിസിൻ കൺസൾട്ടന്റ് ഡോ. സഹെർ അൽ ഖറൂസിയാണ് ഈ കേസിനെക്കുറിച്ച് സംസാരിച്ചത്. പതിനേഴ്കാരൻ ഒരുദിവസം ഉറക്കത്തിൽനിന്ന് എണീറ്റപ്പോഴാണ് വാരിയെല്ലിന് ഒടിവ് സംഭവിച്ചതായി കണ്ടെത്തിയതെന്ന് ഡോക്ടർ പറഞ്ഞു. പ്രശസ്‌ത ശീതളപാനീയത്തിൽ കണ്ടെത്തിയ ഇ.ഡി.ടി.എ (എഥിലിനേ ഡിയമിന്റെട്രാസെറ്റിക് ആസിഡ്) എന്ന അപകടകരമായ പദാർഥം മൂലമാണിതെന്ന് സംഭവിച്ചതെന്നും ഡോ. ഖറൂസി പറഞ്ഞു.

ബോയിലറുകളിലെ ഉപ്പ് ഇല്ലാതാക്കാനാണ് ഇ. ഡി.ടി.എ സാധാരണയായി ഉപയോഗിക്കുന്നത്. അമിതമായ അളവിൽ ഇത് കഴിക്കുമ്പോൾ ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഡോക്‌ടർ വിശദീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *