May 26, 2026

വർഗീയ ശക്തിക്കളുടെ ചതിയിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തണം: ആനിരാജ

0
Img 20240412 174433
By ന്യൂസ് വയനാട് ബ്യൂറോ

അരിരാറ്റുകുന്ന്: സുൽത്താൻ ബത്തേരിയിലെ ജനങ്ങൾ പരസ്പരം സ്നേഹത്തോടെയും സഹവർത്തിത്തത്തോടെയും ജീവിക്കുന്നത് കാണുമ്പോൾ ചില വർഗീയ ശക്തികൾക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും അതിനാലാണ് ബിജെപി സംസ്ഥാന പ്രസിഡന്റും വയനാട് ലോകസഭ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രന്റെ ഗണപതി വട്ടം പ്രസ്താവനയെന്നും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആനി രാജ.

സ്ഥാനാർത്ഥിയുടെ രണ്ടാം ഘട്ട പര്യടനത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരി മണ്ഡലത്തിലെ ജനങ്ങളോട് സംസാരിക്കുകയായരുന്നു ആനി രാജ. ഇന്നലെ രാവിലെ അതിരാറ്റ്കുന്നില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. പാർലമെന്ററി മണ്ഡലം കമ്മിറ്റി ചെയർമാൻ സി കെ ശശിന്ദ്രൻ ഉദ്ഘടനം ചെയ്തു.

അപ്പാട്, അത്തിനിലം, മീനങ്ങാടി, പുറ്റാട്, തൊവരിമല, മലവയൽ, മാടക്കര, തവനി, കാക്കമല, തേലമ്പറ്റ, കരിപ്പൂര്‍, കുപ്പാടി, കൈപ്പഞ്ചേരി, മണിച്ചിറ, പാപ്ലശ്ശേരി, മണൽവയൽ, ഭൂദാനം, മീനംകൊല്ലി, അമരക്കുനി, സീതാമൗണ്ട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഉദയക്കവലയിൽ പര്യടനം സമാപിച്ചു. ശശി, ടി ജെ ചാക്കോച്ചൻ, ബെന്നി കുറുമ്പാലകോട്ട, എ വി ജയൻ, പനമുട ജോസ്, പി വി ബേബി, ജയപ്രകാശ്, സജി വർഗീസ്, ബീന വിജയൻ, റോസ കുട്ടി ടീച്ചർ, ടി സി ഗോപാലൻ, സ്കറിയ, പി കെ ബാബു, വിരേന്ദ്രകുമാർ, പി എം ജോയ്, പി കെ രാമചന്ദ്രൻ, അഡ്വ കെ. ഗിവർഗീസ് എന്നിവർ പര്യടനത്തിൽ സ്ഥാനാർഥിയെ അനുഗമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *