May 17, 2024

വീടില്ലാത്തവരുടെ വേദനകൾ കണ്ടറിഞ്ഞ് കെഎസ്

0
Img 20240412 173045

അമ്പലവയൽ: അമ്പലവയൽ പതിമൂന്നാം വാർഡിലെ തോരാട്ട് നായ്ക്ക കോളനി സന്ദർശനത്തോടെയാണ് എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റെ ഇന്നത്തെ പര്യടനം തുടങ്ങിയത്. സുരേന്ദ്രനെ കണ്ട കോളനി നിവാസികൾ പണി പൂർത്തിയാകാത്ത തങ്ങളുടെ വീടുകൾ കാണിച്ചു കൊടുത്തു. വയനാട്ടിലെ എല്ലാ ഗോത്ര വർഗ്ഗ കോളനികളെയും പോലെ തോരാട്ട് നായ്ക്ക കോളനിയും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇപ്പോഴും വളരെ പിന്നിലാണ്. ഭവന പദ്ധതികൾ യഥാസമയത്ത് പൂർത്തിയാക്കുന്നതിൽ സർക്കാർ വലിയ അനാസ്ഥയാണ് കാണിച്ചത്.

അതുകൊണ്ട് തന്നെയാണ് വർഷങ്ങളായിട്ടും നിർമ്മാണം പൂർത്തീകരിക്കാത്ത വീടുകൾ എല്ലാ കോളനികളിലും കാണുന്നത്. എം.പി യോ എം.എൽ.എ യോ ഇവരെ കാണാൻ എത്താറില്ലെന്ന് കോളനിവാസികൾ ഏക സ്വരത്തിൽ പറയുന്നു. ഗോത്ര വർഗ്ഗ മേഖലകളിൽ മാറ്റമുണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. വിജയിച്ചാൽ ഏറ്റവും മുൻഗണന കൊടുക്കുക അതിനായിരിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കെ.പി മധു, കെ.ശ്രീനിവാസൻ, എഎസ് കവിത, വിജയൻ കൂവണ, ഹരി പഴുപത്തൂർ, ലിലിൽ കുമാർ, ഷാഹിൽ ഷാജി എന്നിവർ ഒപ്പമുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *