June 10, 2026

സമസ്ത ഹജ്ജ് പഠന ക്ലാസ് ഇന്ന് 

0
Img 20240416 100444
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സമസ്ത ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ഹജ്ജ് പഠന ക്ലാസ് ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ കൽപ്പറ്റ പള്ളി താഴെ റോഡിലുള്ള സമസ്ത ജില്ലാ കാര്യാലയത്തിൽ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാർ അധ്യക്ഷനാവും. കേന്ദ്ര മുശാവറ മെമ്പർ വി. മൂസക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കാഞ്ഞായി മമ്മൂട്ടി മുസ്ലിയാർ വെള്ളമുണ്ട ക്ലാസിന് നേതൃത്വം നൽകും. പി. ഇബ്രാഹിം ദാരിമി, എസ്. മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി വാളാട്, എം. ഹസ്സൻ മുസ്ലിയാർ, കെ.കെ അഹമ്മദ് ഹാജി, അഡ്വ. കെ. മൊയ്തു ഹാജി, ഇബ്രാഹിം ഫൈസി പേരാൽ, അഷ്‌റഫ് ഫൈസി പനമരം, നൗഷീർ വാഫി തുടങ്ങിയവർ സംസാരിക്കും. ജില്ലയിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നും ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് വേണ്ടി ഗവൺമെന്റ്, പ്രൈവറ്റ് വഴിയായി ഹജ്ജ് യാത്ര ഉദ്ദേശിക്കുന്ന മുഴുവൻ ഹാജിമാർക്കുമാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *