May 17, 2026

ബിജെപിയുടേത് കുത്തകകളെ സഹായിക്കുന്ന നിലപാട്: വി എം സുധീരൻ

0
Img 20240417 165034
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളൻകൊല്ലി: കുത്തകകളെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പി.യുടേതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. മുള്ളന്‍കൊല്ലിയില്‍ നടന്ന യു.ഡി.എഫ്. വനിതാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ അവഗണിക്കുന്ന നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്മകുമാരി ശശിധരന്‍ അധ്യക്ഷത വഹിച്ചു.

വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം കെ.എല്‍. പൗലോസ്, ഡി.സി.സി. സെക്രട്ടറിമാരായ എന്‍.യു. ഉലഹന്നാന്‍, ഒ.വി. അപ്പച്ചന്‍, ബീന ജോസ്, മേഴ്‌സി ബെന്നി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ഗിരിജ കൃഷ്ണന്‍, ജിസ്ര മുനീര്‍, എം.എ. അസീസ്, മേഴ്‌സി സാബു, ബിന്ദു സജീവന്‍, രാധാ വിദ്യാധരന്‍, ഷിനോജ് കടുപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *