May 26, 2026

ഡി.കെ ശിവകുമാർ നാളെ വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും

0
Img 20240417 201907
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നാളെ വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ പത്തിന് മാനന്തവാടി മണ്ഡലത്തിലെ കാട്ടിക്കുളത്ത് നടക്കുന്ന പൊതുയോഗമാണ് ആദ്യ പരിപാടി.

തുടർന്ന് ഉച്ചയ്ക്ക് 12ന് മുട്ടിൽ നടക്കുന്ന കുടുംബ സംഗമവും കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദീഖ് എം.എൽ.എ നയിക്കുന്ന ജാഥയും ഉദ്ഘാടനം ചെയ്യും. തുടർന്ന് ഹെലികോപ്റ്ററിൽ മുക്കത്തേക്ക് തിരിക്കുന്ന അദ്ദേഹം വൈകുന്നേരം മൂന്നിന് മുക്കം സേക്രഡ് ഹാർട്ട് ചർച്ച് മുതൽ മുക്കം പാലം വരെയും നാലിന് അരീക്കോട് തിയേറ്റർപടി മുതൽ അരീക്കോട് ടൗൺ വരെയും റോഡ് ഷോ നടത്തും.

അഞ്ചിന് കാളികാവിലെയും ആറിന് നിലമ്പൂർ വഴിക്കടവിലെയും പൊതുയോഗത്തിലും ഡി.കെ ശിവകുമാർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *