May 1, 2024

കൊളഗപ്പാറയിൽ കാർ മരത്തിലിടിച്ച് അപകടം; ഒരാൾ മരിച്ചു

0
Img 20240418 Wa0051

ബത്തേരി: ദേശിയ പാത 766 കൊളഗപ്പാറയിൽ വാഹനാപകടം. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി [60] ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അഭിനവ് [34], ഭർത്താവ് ശശി (68), ബന്ധുക്കളായ ഷീബ [56], രവി (68) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കിയിൽ പോയി തിരികെ വരുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *