May 2, 2024

സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികം

0
Img 20240419 191221

കൽപ്പറ്റ: സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപനത്തിൻ്റെ 33-ാം വാർഷികം ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയൻ്റ് ഡയറക്ടർ പി ജയരാജൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. 25 വർഷം സേവനം പൂർത്തിയാക്കിയ സാക്ഷരതാ മിഷൻ ഓഫീസ് സ്റ്റാഫ് ഗീത എസ്, നോഡൽ പ്രേരക് എ മുരളീധരൻ, പ്രേരക്മാരായ ശ്യാമള കെ, ബിന്ദു കുമാരി പി.ആർ, ബൈജു ഐസക്ക് എന്നിവരെ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ ഒ.പി അബ്രഹാം ആദരിച്ചു.

എഴുത്തുകാരൻ ഡോ. അസീസ് തരുവണ സാക്ഷരതാ സന്ദേശം നൽകി. സാക്ഷരതാ മിഷൻ പുനർവിന്യാസം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സാക്ഷരതാ മിഷൻ മോണിറ്ററിംഗ് കോ.ഓർഡിനേറ്റർ ഷാജു ജോൺ വിഷയാവതരണം നടത്തി. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ്, അസിസ്റ്റൻ്റ് കോഓർഡിനേറ്റർ സ്വയ എം.കെ , നോഡൽ പ്രേരക് ലീല എം , ജനപ്രതിനിധികളായ ഇന്ദിര പി.എം, ഉഷ കെ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *