June 10, 2026

കാട്ടാന കൊലപ്പെടുത്തിയ കുഞ്ഞവറാന്റെ കുടുംബത്തിനും വീട്; രാഹുലിന്റെ ‘കൈത്താങ്ങി’ന് നന്ദി പറഞ്ഞ് ഭാര്യ കുഞ്ഞായിഷ

0
Img 20240419 Wa0124
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ആ വാക്കും രാഹുല്‍ഗാന്ധി പാലിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേപ്പാടി എളുമ്പിലേരി കുഞ്ഞവറാന്റെ കുടുംബത്തിനും രാഹുല്‍ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടൊരുങ്ങുന്നു.

വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയെ കുഞ്ഞവറാന്റെ കുടുംബം നേരിട്ടെത്തി കാണുകയും, വീടില്ലാത്തതിന്റെ ദുരിതം പങ്കുവെക്കുകയായിരുന്നു. അന്ന് തന്നെ കൈ ത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കാന്‍ കോണ്‍ഗ്രസ് കമ്മിറ്റിയോട് നിര്‍ദേശിക്കുകയായിരുന്നു.

പിന്നീട് ബോബി ചെമ്മണ്ണൂര്‍ കുടുംബത്തിന് സൗജന്യമായി നല്‍കിയ സ്ഥലത്ത് വീട് നിര്‍മ്മിക്കാനുള്ള നടപടികള്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടി സ്വീകരിക്കുകയായിരുന്നു. നാല് പെണ്‍മക്കളുള്ള കുടുംബത്തിന്റെ ആശ്രയമായിരുന്നു മരിച്ച കുഞ്ഞവറാന്‍. എസ്റ്റേറ്റുപാടിയില്‍ ഏറെ ദുരിതങ്ങളോട് മല്ലടിച്ച് ജീവിക്കുന്ന കുടുംബത്തിന് വീടെന്ന സ്വപ്നം എത്രയോ അകലെയായിരുന്നു.

അങ്ങനെയാണ് പ്രദേശത്തെ പൊതുപ്രവര്‍ത്തകരോ ടൊത്ത് രാഹുല്‍ഗാന്ധിയെ കാണാനായി കുടുംബം കല്‍പ്പറ്റയിലെത്തിയത്. രാഹുലിനെ കണ്ടതോടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുകയായിരുന്നു. പാടിയില്‍ വളരെ കഷ്ടപ്പെട്ടായിരുന്നു ജീവിച്ചിരുന്നതെന്നും, സഹായം ചെയ്യാനൊന്നും ആരുമില്ലാതിരുന്ന അവസരത്തിലാണ് രാഹുല്‍ഗാന്ധി വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞതെന്നും, ഒരുപാട് നന്ദിയുണ്ടെന്നും കുഞ്ഞവറാന്റെ ഭാര്യ കുഞ്ഞായിഷ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *