May 5, 2026

ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 20,21 തീയതികളിൽ

0
Img 20240420 092829
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: മുള്ളൻകൊല്ലി സെന്റ് ജോർജ് മലങ്കര സുറിയാനി പള്ളിയിൽ മാർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 20,21 തീയതികളിൽ നടക്കും. ഏപ്രിൽ 20 ശനിയാഴ്ച്‌ വൈകുന്നേരം 5 മണിക്ക് ഇടവക വികാരി ഫാ. ജോൺ പനച്ചിപറമ്പിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും.

തുടർന്ന് സീറോ മലബാർ ക്രമത്തിലുള്ള വിശുദ്ധ കുർബാനയും നൊവേനയും തുടർന്ന് ഓലഞ്ചേരി കുരിശടിയിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും. ഏപ്രിൽ 21 ഞായറാഴ്‌ച രാവിലെ 8.30 ന് ബത്തേരി രൂപതയുടെ മുഖ്യ വികാരി ജനറൽ ആയ അഭിവന്ദ്യ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ കീഴ്പ്പള്ളിയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *