May 26, 2026

കർഷകരെ കേന്ദ്രസർക്കാർ പരിഗണിക്കുന്നത് ശത്രു സൈന്യത്തെ പോലെ: വി.ടി ബൽറാം

0
Img 20240420 192757
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാമിൻ്റെ നേതൃത്വത്തിൽ നടന്ന വാഹന പ്രചാരണ ജാഥ രാഷ്ട്രീയ കാര്യ സമിതി അംഗം പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. നടവയലിൽ ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ പതാക കൈമാറി.

കാർഷിക മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയ കർഷകരെ ശത്രു സൈന്യത്തോടെന്നവണ്ണം നേരിട്ട ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് വി.ടി ബൽറാം പറഞ്ഞു. രാജ്യം തന്നെ ഉറ്റുനോക്കുന്നത് വയനാട്ടിലേക്കാണ്. രാജ്യത്തിൻ്റെ ഭരണഘടനയേയും മതേതരത്വത്തേയും തകർത്ത് വർഗീയ വിഭജനം നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നത്. രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകരെ പോലും ശത്രുപക്ഷത്ത് നിർത്തുന്ന ഭരണകൂടം സർവ മേഖലകളിലും ദുരിതങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്.

പത്ത് വർഷത്തെ നരേന്ദ്രമോദിയുടെ ഭരണത്തിന് തടയിടുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. സി.പി മൊയ്തീൻ ഹാജി, അഡ്വ. എൻ.കെ വർഗീസ്, അഡ്വ. എം. വേണുഗോപാൽ, എം.ജി ബിജു, സിൽവി തോമസ്, അഡ്വ. ശ്രീകാന്ത് പട്ടയൻ, ബെന്നി അരിഞ്ചേർമല, എം.ആർ രാമകൃഷ്ണൻ, ഇ.വി സജ, ബേബി തുരുത്തിയിൽ, വാസു അമ്മനി, തൈക്കണ്ടി പോക്കർ, വിൻസൻ്റ് ചേരവേലിൽ, എം.ജി പ്രകാശ്, സണ്ണി എക്കരകുടി, കെ. ജെ മാണി, തങ്കച്ചൻ നെല്ലിക്കയം, കെ.ജി ബാബു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *