May 2, 2026

84 പ്രത്യേക സുരക്ഷാ ബൂത്തുകള്‍: രണ്ട് പ്രശ്നബാധിത ബൂത്തുകള്‍

0
Img 20240421 120659xb4aujd
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി രണ്ട് പ്രശ്‌ന ബാധിത ബൂത്തുകളും 84 പ്രത്യേക സുരക്ഷാ നിര്‍ദ്ദേശ ബൂത്തുകളുമാണുള്ളത്. സുരക്ഷാ ബൂത്തുകളില്‍ സുഗമമായ പോളിങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 50, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 28, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ആറ് വീതമാണ് പ്രത്യേക സുരക്ഷാ ബൂത്തുകള്‍. പ്രശ്‌ന ബാധിത ബൂത്തുകള്‍ രണ്ടും മാനന്തവാടി നിയോജക മണ്ഡലത്തിലാണ്. പ്രശ്‌ന ബാധിത ബൂത്തുകളിലുള്‍പ്പെടെ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേക നിരീക്ഷണ സംവിധാനങ്ങളുണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *