May 5, 2026

ഇന്ത്യയിൽ മോദി വിരുദ്ധ തരംഗം; ടി. മനോജ് കുമാർ

0
Img 20240422 134538
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മോദി വിരുദ്ധ തരംഗം രാജ്യമാകെ ആഞ്ഞടിക്കുകയാണെന്നും ബീഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡിഷ, കർണാടക, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നിലപാട് മാറ്റങ്ങളും വിപരീത പ്രതികരണങ്ങളും ബി.ജെ.പി.യുടെ ഉറക്കം കെടുത്തുകയാണെന്നും ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മനോജ് കുമാർ പറഞ്ഞു. വർഗീയ ശക്തികളിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുവാൻ ഇന്ത്യൻ ജനത രാഹുൽ ഗാന്ധിക്കു പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വയനാട് പാർലമെന്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയംഗം എൻ.ഒ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു പ്രകാശ് മൈനാഗപ്പള്ളി, ജോസ് തോമസ്, ഷൺമുഖ ദാസ്, പി.എ. സിബി, കെ. സുമേഷ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *