May 5, 2026

തിരെഞ്ഞെടുപ്പ് ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാകും: ജനതാദൾ എസ് 

0
Img 20240422 140859
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഭരണഘടന സ്ഥാപനങ്ങളുടെ സംവിധാനങ്ങളുടെ വിശ്വാസ്യത, സമ്പദ് വ്യവസ് ഥയുടെ കെട്ടുറപ്പ്,മതനിരപേക്ഷത തുടങ്ങിയവയുടെ കാര്യത്തിൽ നാം ഇന്ത്യക്കാർ കെട്ടിപ്പൊക്കിയ സങ്കൽപങ്ങളുടെ അടിക്കല്ലുകൾ പോലും തകർത്ത ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള വിധിയെഴുത്താകും ഈ ലോക്സഭ തിരെഞ്ഞെടുപ്പെന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി വിലയിരുത്തി. ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ കെ അസീസ് അധ്യക്ഷത വഹിച്ചു. പുത്തൂർ ഉമ്മർ,റെജി ജി , രാജൻ ഒഴക്കോടി, നിസാർ പള്ളിമുക്ക്, എം. പി ഗോവിന്ദരാജ്, രാജേന്ദ്രൻ കെ തുടങ്ങിയവർ സംസാരിച്ചു.

ജനാധിപത്യ ഇന്ത്യയെ ഇപ്പോൾ ഭരിക്കുന്നത് ആശങ്കയും അനിശ്ചിതത്വവും അവിശ്വാസവും സാമ്പത്തിക മാന്ദ്യവുമാണ്. അതിനൊക്കെ എന്തു മാറ്റമുണ്ടാകുമെന്ന നിരാശ കലർന്ന ചോദ്യത്തിനു മുന്നിലാണ് ഇന്ത്യക്കാരൻ ഇത്തവണ തിരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഈ തിരെഞ്ഞെടുപ്പ് ജനങ്ങൾ സുവർണ്ണ അവസരമായി ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ സഖ്യം അധികാരത്തിൽ വരാനുള്ള അനുകൂല സാഹചര്യവും ഉണ്ടാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

എപ്പോഴും സ്ഥിരതയുള്ള നിലപാടുകളുള്ളത് ഇടതുപക്ഷത്തിനാണ്. ഭരണകൂട നെറികേടുകളെയും വികലമായ ആശയങ്ങളെയും ശക്തമായി പ്രതിരോധിക്കാനും എതിർക്കുവാനും പാർലമെന്റിൽ ഇടതുപക്ഷം അനിവാര്യമാണ്. കേരളത്തിൽ ഇടതുമുന്നേറ്റം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *