May 1, 2026

ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്ന് ജനങ്ങളുടെ വിധിയെഴുത്ത് 

0
Img 20240426 081303
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിനു കൊട്ടിക്കലാശവും, ഇന്നലത്തെ നിശബ്ദ പ്രചാരണവും; അവസാന മണിക്കൂറിലെ വോട്ടുറപ്പിക്കാനുള്ള മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളുടെയും വോട്ട’പ്പാച്ചിൽ കഴിഞ്ഞു. രണ്ടാം ഘട്ടമായ ഇന്ന് രാജ്യത്ത് കേരളത്തിലെ 20 മണ്ഡലങ്ങളടക്കം രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുക.

കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രം​ഗത്തുള്ളത്. 25231 ബൂത്തുകളിലായി 2.77 കോടി വോട്ടർമാരാണ് സമ്മതിദാന അവകാശം ഉപയോ​ഗിക്കുക. ഇന്ന് രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *