June 11, 2026

മീനങ്ങാടി 54 ൽ മലബാർ ബേക്കറി നിർമ്മാണ യൂണിറ്റ് തകർത്ത് സാമൂഹ്യ വിരുദ്ധർ: പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി 

0
Img 20240427 125749
By ന്യൂസ് വയനാട് ബ്യൂറോ

Lമീനങ്ങാടി: മീനങ്ങാടി 54 ൽ മലബാർ ബേക്കറി നിർമ്മാണ യൂണിറ്റ് സാമൂഹ്യ വിരുദ്ധർ ജെ.സി.ബി ഉപയോഗിച്ച് തകർത്തതായി പരാതികളുയരുന്നു. ജീവനക്കാരെ സമീപത്തെ റൂമിൽ പൂട്ടിയിട്ടതിന് ശേഷം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഥാപനം തകർത്തത്. സ്ഥാപനത്തിലെ നിർമ്മാണ വസ്‌തുക്കളും അനുബന്ധ സാമഗ്രികളും ഉൾപ്പടെ നശിപ്പിക്കപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധിച്ച് മീനങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമിതി മീനങ്ങാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മീനങ്ങാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബേക്കറി ഉടമകൾ മീനങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിലെ പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *