May 15, 2026

ലിറ്റില്‍ കൈറ്റ്‌സ്: ഒന്നാം സ്ഥാനം ബീനാച്ചി ഗവ. ഹൈസ്‌കൂളിന് 

0
Img 20240618 Wa00402
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

ബത്തേരി: ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡിന് ജില്ലയിൽ ബീനാച്ചി ഗവ. ഹൈസ്‌കൂൾ അർഹത നേടി. പൊതു വിദ്യാഭ്യാസ വകുപ്പ് ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് ജില്ലയില്‍ ഒന്നാം സ്ഥാനത്തോടെ ബീനാച്ചി ഗവ. ഹൈസ്‌കൂള്‍ കരസ്ഥമാക്കിയത്.

 

പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാത്തിവയല്‍ കോളനിയില്‍ മുഴുവന്‍ ഇന്റര്‍നെറ്റ് പരിചയപ്പെടുത്തുകയും മുഴുവന്‍ കുട്ടികള്‍ക്കും ജിമെയില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് നല്‍കുകയും ചെയ്തു. വിദ്യാലയത്തില്‍ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും പേരുകള്‍ നല്‍കുകയും ലേ ഔട്ട് മാപ്പ് നിര്‍മിക്കുകയും ചെയ്തു.

 

തിരികെ സ്‌കൂളിലേക്ക് പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെത്തിയവർക്ക് കമ്പ്യൂട്ടര്‍ സാങ്കേതികതയുടെ അടിസ്ഥാന വിവരങ്ങള്‍ പരിചയപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം, സ്‌കൂള്‍ വിക്കിയിലൂടെ വിദ്യാലയത്തെ പരിചയപ്പെടുത്തല്‍, റോബോട്ടിക്‌സ് ഫെസ്റ്റ്, ഡിജിറ്റല്‍ മാഗസിന്‍ നിര്‍മ്മാണം,ലൈബ്രറി ഡിജിറ്റലൈസേഷന്‍ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *