കെ എ മുഹ്‌സിനെ അനുമോദിച്ചു
കണിയാരം: പിഎസ് സി നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് ടീച്ചര്‍ പരീക്ഷയില്‍ 14ാം റാങ്ക് നേടിയ കെ എ മുഹ്‌സിനെ സിപിഐ എം പഞ്ചാരക്കൊല്ലി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉപഹാരം നല്‍കി. ഏരിയ സെക്രട്ടറി ടി കെ പുഷ്പന്‍, പി ടി ബിജു, കെ വി ജുബൈര്‍, എം സോമന്‍, എ കെ റൈഷാദ്, വി ആര്‍ പ്രവീജ്, കെ വി രാജു, രാജു മൈക്കിള്‍, ഉഷാ കേളു, ഷെഫീഖ് എന്നിവര്‍ സംസാരിച്ചു.




Leave a Reply