കടുവയെ പിടികൂടിയ ദൗത്യം: വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വകുപ്പ് മേധാവിയുടെ പ്രശംസ പത്രം
കൽപ്പറ്റ: വാകേരി മൂടക്കൊല്ലിയിൽ ഒരാളെ കൊലപ്പെടുത്തുകയും പ്രദേശത്ത് ദിവസങ്ങളോളം ഭീതി പരത്തുകയും ചെയ്‌ത കടുവയെ പിടികൂടിയ ദൗത്യത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വകുപ്പ് മേധാവിയുടെ പ്രശംസ പത്രം.
നേതൃത്വം കൊടുത്ത സൗത്ത് വയനാട് ഡി.എഫ്.ഒ ആയിരുന്ന ഷജ്‌ന കരീം, ചെതലയം റെയ്ഞ്ച് ഓഫീസർ കെ.പി അബ്ദുൾ സമദ് ദൗത്യത്തിൽ പങ്കെടുത്ത റെയ്ഞ്ചിലെ ജീവനക്കാർ എന്നിവർക്കാണ് അസാമാന്യ ധീരതക്കും, വന്യ ജീവി സംരക്ഷണത്തിനും പൊതുജനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തിയതിനുമുള്ള സേവന മികവിന് അംഗീകാരമായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും, ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡി ജയപ്രസാദ് പ്രശംസ പത്രം നൽകിയത്.
2023 ഡിസംബർ 9 മുതൽ 18 വരെയായിരുന്നു നരഭോജി കടുവയെ പിടികൂടിയ ദൗത്യം നടത്തിയത്.





Leave a Reply