ജൂലൈ 1-ലെ മാർച്ചും ധർണ്ണയും വിജയിപ്പിക്കണം- ജോയിൻ്റ് കൗൺസിൽ
വൈത്തിരി: 12-ാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ശമ്പളപരിഷ്കരണ കുടിശിക നൽകുക, അഷ്വേർഡ് പെൻഷൻ പദ്ധതി പ്രഖ്യാപിക്കുക, മെഡിസെപ്പ് ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജോയിൻ്റ് കൗൺസിൽ നടത്തുന്ന പ്രക്ഷോഭത്തിൽ വയനാട് ജില്ലയിലെ മുഴുവൻ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ജോയിൻ്റ് കൗൺസിൽ വൈത്തിരി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ അറിയിച്ചു.
നൗഷാദ് കെ.കെ അദ്ധ്യക്ഷനായ യോഗത്തിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബിനിൽ കുമാർ റ്റി.ആർ സംഘടനാ റിപോർട്ട് അവതരിപ്പിച്ചു. രാധിക എ.സി, പ്രേംജിത്ത് കെ.എ, സുനിൽ മോൻ റ്റി.ഡി, മനോജ് വി ടി, റഷീദ പി.പി, ആർ.ശ്രീനു, രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.





Leave a Reply