മുഖച്ഛായ മാറി വെള്ളമുണ്ട പബ്ലിക് ലൈബ്രറി; ഉദ്ഘാടനം 24 ന്
വെള്ളമുണ്ട:1936 ൽ സ്ഥാപിതമായ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നവീകരണാർത്ഥം ജില്ലാ പഞ്ചായത്ത് അനുവദിച്ച 18 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായി.
2025 ജനുവരി 24 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ
മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിക്കും.
ഉദ്ഘാടനപരിപാടികൾ വിജയിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി ഹാളിൽ ചേർന്ന സ്വാഗതസംഘ യോഗം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് ചെയർമാനായികൊണ്ടുള്ള 51 അംഗം സംഘാടക സമിതി രൂപീകരിച്ചു.
ലൈബ്രറി പ്രസിഡന്റ് എം. മോഹനകൃഷ്ണൻ, സെക്രട്ടറി എം. സുധാകരൻ,താലൂക്ക് ലൈബ്രറി കൗൺസിലംഗം എം.മുരളീധരൻ, എം. മണികണ്ഠൻ,മിഥുൻ മുണ്ടക്കൽ,ഖമർ ലൈല,കെ.കെ സുരേഷ്, എം. നാരായണൻ,സൂപ്പി പള്ളിയാൽ ,എൻ.കെ ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
ലൈബ്രറിയുടെ ജനസേവന കേന്ദ്ര ബ്ലോക്ക് കൂടി മുൻ ഭാഗത്തു ക്രമീകരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.
കഴിഞ്ഞ കാലങ്ങളിൽ
സങ്കേതികത്വം ഉന്നയിക്കപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചുപോയ ലൈബ്രറിയുടെ പുരോഗതിക്ക് ജില്ലാ പഞ്ചായത്തിന്റെ പുതിയ സി.എഫ്.സി ഫണ്ട് ഏറെ ഗുണകരമായി മാറിയ സന്തോഷത്തിലാണ് അക്ഷരസ്നേഹികൾ.
Leave a Reply