പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയോട് അധികൃതര്‍ കാണിക്കുന്നത് ക്രൂരമായ അവഗണന: കര്‍മ്മ സമിതി

പടിഞ്ഞാറത്തറ:കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തില്‍ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങള്‍ പെരുകുമ്പോഴും ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ 54 പാത യോട് അധികൃതര്‍ കാണിക്കുന്നത് ക്രൂരമായ അവഗണയാണെന്ന് ഈ പാതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനകീയ കര്‍മ്മസമിതി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.പദ്ധതി ഉടന്‍ പ്രാവര്‍ത്തിക്കമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും റോഡിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും
സെപ്റ്റംബര്‍ 30ന് ശനിയാഴ്ച രാവിലെ 10 മുതല്‍ കര്‍മ്മ സമിതി നടത്തുന്ന സമരപന്തലിനോട് ചേര്‍ന്ന്‌സത്യാഗ്രഹ സമരം നടത്തും.വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍
കമല്‍ ജോസഫ്, ആലിക്കുട്ടി, സാജന്‍ തുണ്ടിയില്‍, പ്രകാശ് കുമാര്‍, ഉലഹന്നാന്‍ പട്ടര്‍മഠം എന്നിവര്‍ പങ്കെടുത്തു.1994 ല്‍ തറ കല്ലിട്ട് 70 ശതമാനത്തിലധികം നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രസ്തുത പാത യുടെ പൂര്‍ത്തീകരണത്തെ ഭരണകൂടങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണി ച്ചിരുന്നുവെങ്കില്‍ വയനാട് ജില്ല ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമായേനെ. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിലുണ്ടായ വന്‍ ദുരന്തത്തില്‍ നിന്നും മനുഷ്യ ജീവനുകള്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
ഇത്രയും വലിയ ഒരു ദുരന്തം സംഭവിച്ച് അടിയന്തര വാഹനങ്ങള്‍ പോലും കടത്തിവിടാനാവാതെ ഒറ്റപ്പെട്ടിട്ടും ഒരു പ്രസ്താവന ഇറക്കാന്‍ പോലും പല രാഷ്ട്രീയ പാര്‍ട്ടികളും, ജന പ്രതിനിധികളും തയ്യാറാകാതിരുന്നത് ഖേദകരമാണ്. വഴി തിരിച്ചുവിട്ട വാഹനങ്ങള്‍ കുറ്റ്യാടി ചുരത്തിലും, നാടുകാണി ചുരത്തിലും മണിക്കൂറുകള്‍ ഗതാഗതക്കുരിക്കിലമര്‍ന്നു, അടിയന്തിര വാഹനങ്ങള്‍ പോലും കടന്നുപോകാന്‍ കഴിയാത്ത വിധം വയനാട് ഒറ്റപ്പെടുമ്പോള്‍ എന്തിനും ഏതിനും തെരുവിലിറങ്ങുന്ന യുവജന നേതൃത്വങ്ങ ളുടേയൊക്കെ മൗനം ഭയപ്പെടുത്തുന്നതാണ്.തുരങ്ക പാത പോലുള്ള പാതകളുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം തന്നെയാണ്. മതിയായ ആരോഗ്യ സംവിധാനം പോലും ഇല്ലാതെ എന്തിനും, ഏതിനും ചുരമിറങ്ങുന്ന വയനാടന്‍ ജനത ചുരമില്ലാതെ തുരങ്ക പാത വന്നതിന് ശേഷം അതിലൂടെ മാത്രം യാത്രചെയ്താല്‍ മതിയെന്ന അധികൃത രുടെ നിലപാട് നീതീകരിക്കുവാന്‍ ആകുന്നതല്ല.
പല പാതകള്‍ക്കും സൗജന്യമായി ഭൂമി വിട്ടുനല്‍കിയവര്‍ ഒരു രൂപ പ്രതി ഫലം വാങ്ങാതെയാണ് അത് വിട്ടുനല്‍കിയത് എന്നത് ഓര്‍ക്കണം. പുതിയ പാതകള്‍ക്ക് പൊന്നും വില നല്‍കി ഭൂമി ഏറ്റെടുക്കുമ്പോള്‍ പൂഴിത്തോട് പടിഞ്ഞാറത്തറ പാതക്ക് വേണ്ടി ഇരു ജില്ലകളിലായി ഭൂമി വിട്ടുനല്‍കിയ സാധാരണക്കാരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വീണ്ടും വഞ്ചിച്ചു. ഇതില്‍ പ്രതി ഷേധിച്ച് ഓഗസ്റ്റ് 30 ശനിയാഴ്ച ഭൂമി നഷ്ടപ്പെട്ടവരുടെ ഏകദിന സത്യാഗ്രഹം പടിഞ്ഞാറത്തറയില്‍ നടക്കും. 1994ല്‍ ഭരണാനുമതി ലഭിച്ച ഈ പാതയുടെ ഇന്‍വെസ്റ്റിഗേഷന് വേണ്ടി സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെണ്ടര്‍ എടുത്ത ഏജന്‍സിയും വനം പൊതുമരാമത്ത് വകുപ്പുകളും സ്വീകരി ക്കുന്ന മെല്ലേ പോക്ക് നയത്താല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.500 കോടിയില്‍ താഴെ ചിലവില്‍ തീര്‍ക്കാന്‍ കഴിയുന്നതും നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം ഭൂമി വനം വകുപ്പിന് വിട്ടുനല്‍കിയതിനാലും ഈ പാത യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ ജില്ലാ ഭരണകൂടവും, ജില്ലയിലെ ജനപ്രതിനിധികളും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയിലും വന്യമൃഗ ശല്യത്താലും പൊറുതിമുട്ടിയ വയനാ ടന്‍ ജനതയുടെ നിലനില്‍പ്പ് ആകെയുണ്ടായിരുന്ന വിനോദ സഞ്ചാര മേഖല യിലേക്ക് കടന്നുവരുന്ന സഞ്ചാരികള്‍ മാത്രമായിരുന്നു. ഈ പ്രത്യേക സാഹച ര്യത്തില്‍ ഈ ഓണക്കാലത്ത് ഒരു വിനോദ സഞ്ചാരിക്ക് ധൈര്യപൂര്‍വ്വം വയ നാട്ടിലേക്ക് കടന്നുവരാന്‍ കഴിയുമോ?. കോഴിക്കോട് – ബാംഗ്ലൂര്‍ കണക്റ്റിവി റ്റിയില്‍ ശേഷിക്കുന്നത് 7 കി.മി മാത്രമാണെന്ന് അധികാരികള്‍ തിരിച്ചറിയ ണം. വര്‍ഷങ്ങളായി ദേശീയ പാത 766 മുത്തങ്ങയില്‍ നിലനില്‍ക്കുന്ന രാത്രി യാത്ര നിരോധനത്തിന് തുരങ്ക പാത എന്ത് പരിഹാരം ഉണ്ടാക്കുമെന്ന് അധി കൃതര്‍ പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് പറയണം.
2 വര്‍ഷമായി പടിഞ്ഞാറത്തറ ടൗണില്‍ നടന്നുവരുന്ന റിലേ സമര ത്തോട് അധികൃതര്‍ മുഖം തിരിച്ചതിന്റെ പരിണിതഫലമാണ് ഈ ദുരന്തങ്ങള്‍ എന്ന് പറയാതെ വയ്യ. ചുരത്തില്‍ ഭാരവാഹനങ്ങള്‍ നിയന്ത്രിക്കുന്നതോടെ ഓണവിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്താതാവുകയും വില കുതിച്ചുയരുകയും ചെയ്യും. ഇരുട്ട് കൊണ്ട് ഓട്ടയടക്കാതെ ശാശ്വത പരിഹാ രമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഹെയര്‍പിന്‍ വളവുകളോ, ചെങ്കുത്തായ കയറ്റിറക്കങ്ങളോ ഇല്ലാത്ത പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് ചരക്ക് നീക്കങ്ങ ളുടെ ഇടനാഴിയായി മാറുന്നതോടെ അതീവ പരിസ്ഥിതി ദുര്‍ബല മേഖലയായ ചുരത്തിലെ പ്രകമ്പനങ്ങള്‍ കുറയുകയും, മണ്ണിടിച്ചില്‍ തുടങ്ങിയ അപകട ങ്ങള്‍ ഒഴിവാകുകയും ചെയ്യും. മാത്രമല്ല ചുരത്തിന്റെ ഭംഗി സഞ്ചാരികള്‍ക്ക് മതിയാകുവോളം ആസ്വദിക്കുവാനും കഴിയും. ഭൂമി നഷ്ടപ്പെട്ടവരുടെ സമരത്തിന് പിന്തുണ നല്‍കുന്നത് കൂടാതെ പോരാട്ടങ്ങള്‍ ശക്തമാക്കാനാണ് ജനകീയ കര്‍മ്മസമിതി തീരുമാനം.
ധർണ്ണ സെപ്റ്റംബർ 30നോ..!!?? ഒരുമാസം കഴിഞ്ഞിട്ടോ..?