ഛര്‍ദ്യതിസാര ബാധയെത്തുടര്‍ന്നു കൂളിവയല്‍ ഉന്നതിയിലെ കടുംബാങ്ങളെ അഞ്ചുകുന്ന് ട്രൈബല്‍ ഹോസ്റ്റലിലേക്ക് മാറ്റി
പനമരം: ഛര്‍ദ്യതിസാര ബാധയെത്തുടര്‍ന്നു കൂളിവയല്‍ അടിയ ഉന്നതിയിലെ കടുംബങ്ങളെ അഞ്ചുകുന്ന് ട്രൈബല്‍ ഹോസ്റ്റലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നതിയിലെ 22 ഓളം ആളുകള്‍ക്കാണ് കടുത്ത വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. ഉന്നതിയിലെ ചോമന്‍ എന്നയാള്‍ മരണപ്പെടുകയുമുണ്ടായി. മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ആറു പേര്‍ ചികിത്സയില്‍ തുടരുകയാണ്. കിണര്‍വെള്ളം മലിനമായതാണ് ഛര്‍ദ്യതിസാരത്തിനു കാരണമെന്നു കരുതുന്നതായി പനരമം പഞ്ചായത്ത് കൂളിവയല്‍ വാര്‍ഡ് മെംബര്‍ സി. ബാലന്‍ പറഞ്ഞു. കക്കൂസ് ടാങ്കുകള്‍ പൊട്ടിയൊലിച്ച് മാലിന്യം കിണര്‍ വെള്ളത്തില്‍ കലരുന്നുണ്ട്. സബ് കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും ഉന്നതി സന്ദര്‍ശിച്ചതായി അദ്ദേഹം അറിയിച്ചു. സമീപകാലത്ത് ഉന്നതിയില്‍ ആറ് നായകള്‍ ചത്തതായും ഇവിടെ ശുദ്ധജല ലഭ്യത ഉറപ്പുത്തേണ്ടതുണ്ടെന്നും ബാലന്‍ പറഞ്ഞു. ഉന്നതിയില്‍ 75 സെന്റ് സ്ഥലത്ത് 15 വീടുകളാണ് ഉള്ളത്. ഇതില്‍ അഞ്ചു വീടുകളില്‍ രണ്ടുവീതം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഒരു കിണര്‍ മാത്രമാണ് ഉന്നതിയില്‍. കിണറിനോട് ചേര്‍ന്നാണ് തൊട്ടടുത്ത വീടിന്റെ സെപ്റ്റിക് ടാങ്ക്. ഭേദപ്പെട്ട രണ്ട് ശൗചാലയങ്ങള്‍ മാത്രമാണ് ഇവിടെ.





കള്ളം പറയരുത്. വയനാട് റിച്ച് ആണെന്നാണ് സ്ലോ നമ്മുടെ സർക്കാർ പറയുന്നത്