താളൂർ പള്ളിയിൽ* *വലിയ പെരുന്നാൾ*
ബത്തേരി :താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മ പെരുന്നാളും ആദ്യഫല സമർപ്പണവും ജനുവരി 11, 12, 13 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും .ഫാ.ഡോ. മത്തായി അതിരമ്പുഴയിൽ കൊടി ഉയർത്തുന്നതോടെ പെരുന്നാളിന് തുടക്കമിടും മൂവാറ്റുപുഴ മേഖല അധിപൻ മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും .
11 ന് സ്വാന്തന ശുശ്രൂഷയും ഭക്ത സംഘടനകളുടെ വാർഷികവും കുടുംബയൂണിറ്റുകളുടെ സംഗമവും നടക്കും. 12 ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് എരുമാട് കുരിശിങ്കലേക്ക് വാദ്യമേളങ്ങളോടുകൂടിയ ആഘോഷമായ റാസ . 13 ന് വി. മൂന്നിന്മേൽ കുർബാനയെ തുടർന്ന് താളൂർ ടൗണിലേക്ക് പ്രദക്ഷിണം. ട്രസ്റ്റി ബേബി വാത്യാട്ട്, സെക്രട്ടറി തോമസ് വൻമേലിൽ, ജോ. സെക്രട്ടറി ബൈജു കിഴക്കനേടത്ത്, ജനറൽ കൺവീനർ സാജൻ മംഗലശ്ശേരി എന്നിവർ അറിയിച്ചു.
Leave a Reply