കോഫി പൗഡര്‍ യൂണിറ്റുമായി കുടുംബശ്രീ
കൽപ്പറ്റ :കോഫി പൗഡര്‍ യൂണിറ്റുമായി കുടുംബശ്രീ. കുടുംബശ്രീ ജില്ലാമിഷന്‍ മൈക്രോ എന്റര്‍പ്രേനേഴ്‌സിന്റെയും മാര്‍ക്കറ്റിങ് വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് യൂണിറ്റ് ആരംഭിച്ചത്. മാനന്തവാടി നഗരസഭയിലെ സിഡിഎസിന് കീഴില്‍ ആരംഭിച്ച ബ്രെവ്‌സ കോഫി പൗഡര്‍ യൂണിറ്റ് മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരില്‍ നിന്നും നേരിട്ട് കാപ്പിക്കുരു ശേഖരിച്ച് മായങ്ങളില്ലാതെ ഉണക്കിപ്പൊടിച്ച് ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ കെഎന്‍യുഎല്‍എം സംസ്ഥാന മിഷന്‍ മാനേജര്‍ പൃഥ്വിരാജിന് കോഫി പൗഡര്‍ കൈമാറി ആദ്യ വില്പന നടത്തി. മാനന്തവാടി നഗരസഭാ സിഡിഎസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഞ്ച് സ്ത്രീകളാണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച ഉപജീവന ഉപസമിതി സംഗമത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ അധ്യക്ഷനായി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വത്സാ മാര്‍ട്ടിന്‍, ഡോളി രഞ്ജിത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പാത്തുമ്മ ടീച്ചര്‍, സിറ്റി മിഷന്‍ മാനേജര്‍ പി.എം ജമാലുദ്ദീന്‍, മാനന്തവാടി ബ്ലോക്ക് ബി എന്‍എസ്ഇപി സൗമിനി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഹുദൈഫ്, അര്‍ഷക്ക് സുല്‍ത്താന്‍, ശ്രുതി രാജന്‍, അപ്‌സന എന്നിവര്‍ സംസാരിച്ചു.





Leave a Reply