May 28, 2026

മീനങ്ങാടി കത്തീഡ്രലിൽ ശ്രാദ്ധപ്പെരുന്നാൾ ഇന്നു മുതൽ.   ജൂബിലി സമാപനവും, വീടുകളുടെ താക്കോൽദാനവും നടക്കും.

0
Img 20250116 080524
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ശാമുവേല്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്തായുടെ 40-ാംമത് ശ്രാദ്ധപ്പെരുന്നാൾ 16, 17 തിയ്യതികളിൽ നടക്കും.ശ്രാദ്ധപ്പെരുന്നാൾ ദിനത്തിൽ

മീനങ്ങാടി കത്തീഡ്രല്‍ നിര്‍മ്മിച്ചു നല്‍കുന്ന ഇരുപത്തിരണ്ടാം ഭവനത്തിന്റെ താക്കോല്‍ ദാനവും പള്ളിയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നൽകുന്ന ജൂബിലി ഭവനത്തിന്റെ താക്കോൽദാനവും നടക്കും.

 

പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് പ്രധാന കാര്‍മ്മീകത്വം വഹിക്കും.

 

അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന ഓരോ ഭവനം എല്ലാ വര്‍ഷവും ഇടവകയുടെ നേതൃത്വത്തില്‍ നല്‍കിവരുന്നു. പതിനാറിന് അഞ്ച് മണിക്ക് കൊടി ഉയര്‍ത്തല്‍, 6-30 ന് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്- ഭക്തസംഘടന വാർഷികം , എന്നിവയും പ്രധാന പെരുന്നാള്‍ ദിനമായ പതിനേഴിന് 7-30 ന് പ്രഭാത പ്രാര്‍ത്ഥന, 8.15 ന് മലബാര്‍ ഭദ്രാസനത്തിലെ വിവിധ പളളികളില്‍ നിന്നും കാല്‍നടയായും വാഹനങ്ങളിലും എത്തിച്ചേരുന്ന തിര്‍ത്ഥയാത്രാസംഘങ്ങള്‍ക്ക് സ്വീകരണം നല്‍കും. 8-30 ന് ഇടവക മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മീകത്വത്തിലും ഭദ്രാസനത്തിലെ വൈദീകരുടെ സഹകാര്‍മ്മീകത്വത്തിലും വി.കുര്‍ബ്ബാനയും, തുടര്‍ന്ന് അനുസ്മരണ പൊതു സമ്മേളനവും നടക്കും. മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ സമുദായിക നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപന ഉദ്ഘാടനം 22ആം ശമുവേൽ ഭവനത്തിന്റെയും ജൂബിലി ഭവനത്തിന്റെയും താക്കോൽദാനം അഖില വയനാട് ചിത്രരചനാ മല്‍സര വിജയികള്‍ക്കുളള സമ്മാനദാനം, നേര്‍ച്ച, പൊതുസദ്യ , കൊടി ഇറക്കല്‍ എന്നിവയോടെ പെരുന്നാള്‍ സമാപിക്കുമെന്ന് വികാരി ഫാ.ബിജുമോന്‍ കര്‍ളോട്ടുകുന്നേല്‍, ഫാ റെജി പോൾ ചവർപ്പനാൽ, ഫാ.സോജന്‍ വാണാക്കുടി, ഫാ. എൽദോ ജോണി, ട്രസ്റ്റി കുരിയാച്ചൻ നെടുങ്ങോട്ടുകുടി, ജോ. ട്രസ്റ്റി ജോസ് ചക്കാലക്കൽ , സെക്രട്ടറി ജോൺസൺ കൊഴാലിൽ, പബ്ലിസിറ്റി കൺവീനർ സിജോ മാത്യു തിരുത്തുമ്മേൽ, എന്നിവര്‍ അറിയിച്ചു. പെരുന്നാളിനോടനുബന്ധിച്ച് അഖില വയനാട് ചിത്രരചനാ മല്‍സരം, വിളംബര ജാഥ എന്നിവ സംഘടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *