കേരള സീനിയർ സിറ്റിസൺസ് ഫോറം ഇരുപത്തി ഏഴാമത് ജില്ലാ സമ്മേളനം
കൽപ്പറ്റ:-കേരള സീനിയർ സിറ്റിസൺസ് ഫോറം ഇരുപത്തി ഏഴാമത് ജില്ലാ സമ്മേളനം മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ( പി ബാലൻ മാസ്റ്റർ നഗറിൽ) സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡൻ്റ് ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ടി.ഒ. പൗലേസ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ. ശശിധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഇ.മുരളീധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വയനാട് ജില്ലയിലെ യാത്രക്ലേശം പരിഹരിക്കുന്നതിനായി ബദൽ റോഡുകൾ നിർമ്മിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ക്ഷേമ പെൻഷൻ 5000/- രൂപയാക്കുക, മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ പുനരധിവാസം ഉടൻ നടപ്പിലാക്കുക, വയോമിത്രം പദ്ധതി ഗ്രാമപഞ്ചായത്തുകൾ തോറും നടപ്പാക്കുക ക്ഷേമ പെൻഷൻ കുടിശ്ശിഖ ഉടൻ നൽകുക , നിർത്തലാക്കി റെയിൽ വേ യാത്ര ഇളവുകൾ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. വാസുദേവൻ നായർ മുഖ്യ പ്രഭാഷണ നടത്തി. മുൻജില്ലാ വയോജന കൗൺസിൽ ഉപദേശക സമിതിയംഗം റസാക്ക് കൽപ്പറ്റയെയും വയോജനങ്ങളെയും ചടങ്ങിൽ ആദരിച്ചു. മീനങ്ങാടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ മാൻ ബേബി വർഗ്ഗീസ്, സാമൂഹ്യക്ഷേമ വികസന കാര്യ ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ , പി.പി. പൈലി , ജില്ലാ വൈസ് പ്രസിഡൻ്റ് ടി.സി. പത്രോസ് ,കെ.വി. മാത്യു, കെ.ആർ. ഗോപി, ജില്ലാ ജോയിൻ്റ് സെക്രട്ടറി ജോൺ തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ജി.കെ ഗിരിജ നന്ദി പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി മീനങ്ങാടി സ്ക്കൂൾ ജംഗ്ഷൻ മുതൽ പഞ്ചായത്ത് ഹാൾ വരെ പ്രകടനം ഉണ്ടായിരുന്നു.





Leave a Reply