രാധയുടെ കുടുംബത്തിന് 11 ലക്ഷം നഷ്ടപരിഹാരം
മാനന്തവാടി:മാനന്തവാടി പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11ലക്ഷം രൂപ നഷ്ട്ടപരിഹാരം നൽകുമെന്ന് മന്ത്രി ഒ ആർ കേളു. നൽകാമെന്നു പറഞ്ഞ തുകയിൽ അഞ്ചുലക്ഷം രൂപ ഇന്ന് തന്നെ കുടുംബത്തിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു.അതുപോലെ തന്നെ നഷ്ടപരിഹാരത്തുക 11ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രാധയുടെ കുടുംബത്തിന് 11 ലക്ഷം നഷ്ടപരിഹാരം നൽകുന്നതിന് പുറമെ ആശ്രിതർക്ക് ജോലി നൽകുംമെന്നും ഫെൻസിംഗ് പ്രവൃത്തികൾ വേണ്ടിവന്നാൽ തദേശീയരെ ഏൽപ്പിക്കുംമെന്നും തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ വേണ്ടത് ചെയ്യുമെന്നും മന്ത്രി ഒ.ആർ കേളു പറഞ്ഞു.





Leave a Reply