May 7, 2026

വന്യ മൃഗശല്യം സർക്കാർ അതീവ ശ്രദ്ധ ചെലുത്തണം; യാക്കോബായ സഭ

0
20250124 192507
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: തുടർച്ചയായി വന്യമൃഗ ആക്രമണങ്ങളിൽ വയനാട്ടിലെ മനുഷ്യർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യ ജിവന് വില കൽപ്പിക്കുവാൻ ഇനിയെങ്കിലും സർക്കാറുകൾ അതീവ ശ്രദ്ധ ചെലുത്തണമെന്ന് യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് ആവശ്യപ്പെട്ടു. മനുഷ്യ ജീവൻ അപഹരിക്കപ്പെടുമ്പോൾ മാത്രം പ്രസ്താവനകൾ നടത്താതെ ആവശ്യമായ നിയമ ഭേദഗതികൾ നടത്താൻ തയ്യാറാവണം. കാട്ടിൽ വസിക്കേണ്ട മൃഗങ്ങൾ അവിടെ തന്നെ താമസിക്കേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കണം. നാട്ടിലിറങ്ങി ആക്രമണം നടത്തുമ്പോൾ തക്കതായ സംവിധാനങ്ങൾ ഉപയോഗിച്ച് പിന്നീട് മറ്റൊരു ജീവൻ അപഹരിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.

അടുത്ത കാലത്തായി വയനാട്ടിലെ കർഷകരുടെ പ്രധാന പ്രശ്നം വന്യ ജീവികളാണ്. വനമേഖല അല്ലാത്ത യി ടത്തും ശല്യം കൂടുന്നു. സത്വര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ പൊതുജനങ്ങൾക്കൊപ്പം സഭയും പ്രത്യക്ഷ സമരപരിപാടികളിൽ പങ്കെടുക്കും. മീനങ്ങാടി അര മനയിൽ നടന്ന യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴയിൽ ,ജോ. സെക്രട്ടറി ബേബി വേളാംകോട്ട്, ഫാ. ബേബി ഏലിയാസ് വൈദിക സെക്രട്ടറി
ഫാദർ ബേസിൽ കരനിലത്ത്
സൺഡേസ്കൂൾ ഡയറക്ടർ അനിൽ കീച്ചേരി,
യൂത്ത് സെക്രട്ടറി എൽദോ,
സമാജം സെക്രട്ടറി മേരി മത്തായി പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *