25- വർഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമം; എം. ജെ ടോമിക്ക് യാത്രയയപ്പ് നൽകി സഹപ്രവർത്തകർ
പുൽപ്പള്ളി: പുൽപ്പള്ളി ബെവ്‌കോ ഔട്ട് ലെറ്റിൽ നിന്ന് 25- വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച പുൽപ്പള്ളി, മരകാവ്, മണ്ഡപത്തിൽ എം. ജെ ടോമിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. എം ജെ ടോമിക്ക് സഹപ്രവർത്തകർ ഉപഹാരവും നൽകി.
പുൽപ്പള്ളി ഔട്ട് ലെറ്റ് അസിസ്റ്റന്റ് ചെയർപേഴ്സൺ അനീഷ് വി. ജി സ്വാഗതം ആശംസിച്ചു. പുൽപ്പള്ളി ബവ്‌കോ ഔട്ട്ലെറ്റ് ഷോപ്പ് – ഇൻ ചാർജ് മിഥിൻ രാജ് അധ്യക്ഷത വഹിച്ചു. ഔട്ട്ലെറ്റ് വനിത ചെയർപേഴ്സൺ ദീപാ ഷാജി, ജിമ്മി ജോസ്, അനു ആനന്ദ്, സിങ്കൽ തോമസ് എന്നിവർ ആശംസ പറഞ്ഞു. വിരമിക്കുന്ന ടോമി. എം. ജെ നന്ദി പറഞ്ഞു.
പുൽപ്പള്ളി ഔട്ട് ലെറ്റ് അസി ചെയർപേഴ്സൺ ജമുന പ്രഹ്ലാദൻ, സുധ ഷിമോദ്, അലീന ജിജോ, സന്തോഷ് വി. എ സ്, സുബ്രഹ്മണ്യൻ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply