September 16, 2026

പണിമുടക്ക് സമരം വിശദീകരണ യോഗം നടത്തി.

0
Img 20250128 113839
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട :തേറ്റമല-ഐക്യട്രേഡ് യൂണിയൻ സമര സമിതിയുടെ നേതൃത്വത്തിൽ പാരിസൺ എസ്റ്റേറ്റിൽ ഫെബ്രുവരി 5ന് നടക്കുന്ന പണിമുടക്ക് സമരത്തിൻ്റെ ഭാഗമായി തേറ്റമലയിൽ വിശദീകരണയോഗം നടത്തി. താല്ക്കാലിക തൊഴിലാളികളെ സ്ഥിരപെടുത്തുക,ശമ്പളം കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.മജിദ് തേറ്റമല അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് പി.വി.സഹദേവൻ ഉദ്ഘാടനം ചെയ്യതു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി മുഖ്യപ്രഭാഷണം നടത്തി. ടി.കെ.പുഷ്പൻ,പി.പി.മൊയതിൽ,പി.വി.സുകുമാരൻ,ഗിരീശൻ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *