അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പിഴ
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയില്‍ അജൈവമാലിന്യം കൂട്ടിയിട്ട് കത്തിച്ച റിസോര്‍ട്ടിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്. പുല്‍പ്പള്ളി പാക്കത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് പരിസരത്ത് പ്ലാസ്റ്റിക് കവര്‍, പേപ്പര്‍, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ കൂട്ടിയിട്ട് കത്തിച്ചതിനാണ് സ്‌ക്വാഡ് പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ എം. ജയചന്ദ്രന്‍, സ്‌ക്വാഡ് അംഗം കെ.എ തോമസ്, വി.ആര്‍ നിഖില്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സത്പ്രിയന്‍ ജി നാഥ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.





Leave a Reply