പുൽപ്പള്ളിയിൽ രാമായണ സത്രം സംഘടിപ്പിച്ചു
പുൽപ്പള്ളി: മുരിക്കമ്മാർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് പുൽപ്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിൽ രാമായണ സത്രം സംഘടിപ്പിച്ചു.
ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ സത്രം ഉദ്ഘാടനം ചെയ്തു. ‘രാമായണം-ഭക്തിയും യുക്തിയും’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് മീനങ്ങാടി പ്രഭാഷണം നടത്തി.
രാമായണ മാസാചരണ കമ്മിറ്റി പ്രസിഡന്റ് പി.ആർ. സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ സി. വിജേഷ്, ഷിബു കെ.അമൃത, ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ നായർ, വിജയൻ കുടിലിൽ, വിക്രമൻ എസ്. നായർ, പി.ആർ. തൃദീപ്കുമാർ, ഇന്ദിര സുകുമാരൻ, പി.കെ. സുധീർ എന്നിവർ സംസാരിച്ചു. രാമായണ പാരായണ മത്സരവും രാമായണ പ്രശ്‌നോത്തരി മത്സരവും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ചു.





Leave a Reply