ബെയ്‌ലി പാലം ശുചീകരിച്ച് സിവില്‍ ഡിഫന്‍സ്
കല്‍പ്പറ്റ :സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കല്‍പറ്റ അഗ്‌നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് ആപതാമിത്ര അംഗങ്ങള്‍ ചൂരല്‍മലയില്‍ ബെയ്‌ലി പാലം ശുചീകരിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ കെ. അര്‍ജുന്‍ കെ കൃഷ്ണയുടെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് ആപ്തമിത്ര അംഗങ്ങള്‍ ചൂരല്‍മലയില്‍ എത്തി.ചൂരല്‍മലയില്‍ ഇന്ത്യന്‍ കരസേന നിര്‍മിച്ച ബെയ്‌ലി പാലത്തില്‍ ജില്ലാ കലക്ടറുടെ ഉത്തരവിന്‍ പ്രകാരം ശുചീകരണ പ്രവൃത്തി നടത്തുകയും അയഞ്ഞ നട്ടുകള്‍ മുറുക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് കോര്‍ഡിനേറ്റര്‍ ശറഫുദ്ധീന്‍, ജില്ലാ വാഡന്‍ ഉണ്ണിക്കൃഷ്ണന്‍, പോസ്റ്റ് വാഡന്‍ സര്‍നാസ്, ഡെ പ്യുട്ടി പോസ്റ്റ് വാഡന്‍ ബബിത മുട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply