അന്താരാഷ്ട്ര യോഗ ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു
തൃശ്ശിലേരി: കേരള സർക്കാർ ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാം, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആയുഷ് പി എച്ച് സി,തൃശ്ശിലേരി അങ്കണവാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിന പരിപാടികൾക്ക് തൃശ്ശിലേരി പകൽവീട്ടിൽ തുടക്കം കുറിച്ചു. ആരോഗ്യകരമായ വാർദ്ധകൃത്തിനായുള്ള യോഗ (“യോഗ ഫോർ ഹെൽത്തി ഏജിങ് “) എന്നതാണ് ഈ വർഷത്തെ യോഗദിന സന്ദേശം. അങ്കണവാടി വർക്കർ സുഷമ സ്വാഗതം ആശംസിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പ്രമോദ് കെ എ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. ആയുഷ്ഗ്രാം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദീപശ്രീ എ യോഗാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ പ്രേമചന്ദ്രൻ, മുൻ മെമ്പർമാരായ കെ വി വസന്തകുമാരി,ജയ കെ ജി, ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്കൂൾ ഹെഡ്മാസ്റ്റർ ആഷിക് സി എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് തൃശ്ശിലേരി ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കും ആയുഷ് യോഗ ക്ലബ്ബ് അംഗങ്ങൾക്കും ആയുഷ്ഗ്രാം യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി യുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നൽകി. തുടർന്ന് പ്രായമായവരുടെ മാനസിക- ആരോഗ്യ സംരക്ഷണത്തിന് യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആയുഷ്ഗ്രാമം അറ്റൻഡർ ബിബിൻ പി എഫ് ചടങ്ങിൽ പങ്കെടുത്തു.





Leave a Reply