റോഡുസുരക്ഷ:ലഹരി നിര്‍മ്മാര്‍ജന ബോധവല്‍ക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോര്‍ വാഹനം,എക്‌സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്‌കൂള്‍-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡുസുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവല്‍ക്കരണവും ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാന്‍ റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം മാനന്തവാടി മേഖല കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. വാഹനങ്ങളുടെ വര്‍ദ്ധനവിനനുസരിച്ചുള്ള റോഡുകളുടെ കുറവും അശ്രദ്ധയുമാണ് വാഹനാപകട കാരണങ്ങളെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പറഞ്ഞു.ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓവര്‍ലോഡ്, ഓവര്‍ സ്പീഡ്, ഓവര്‍ ടേക്ക് എന്നിവക്കെതിരെ ശക്തമായ നടപടികളും ബോധവല്‍ക്കരണവും അപകടങ്ങള്‍ കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. റസ്സാഖ് മാസ്റ്റര്‍ ചാങ്ങില്‍ അധ്യക്ഷയായിരുന്നു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈന്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. സജി മണ്ഡലത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മാനന്തവാടി ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എ അജിത് കുമാര്‍ റോഡു സുരക്ഷ ക്ലാസ്സും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബൈജു ലഹരിക്കെതിരെയുള്ള ക്ലാസ്സും എടുത്തു. റാഫ് ജില്ലാ ഭാരവാഹികളായ ടിടി സുലൈമാന്‍, സീത വിജയന്‍,സൗജത്ത് ഉസ്മാന്‍, ബേബി തുരുത്തിയില്‍, വാസു അമ്മാനി, പിശങ്കരനാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.പ്രേംരാജ് ചെറുകര സ്വാഗതവും ഉസ്മാന്‍ വെള്ളമുണ്ട നന്ദിയും പറഞ്ഞു.റാഫ് മാനന്തവാടി മേഖല കമ്മിറ്റി പുനസംഘടിപ്പിച്ചു.മനോജ് കളരിക്കാട്ട് പ്രസിഡന്റായും പ്രേം രാജ് ചെറുകര ജനറല്‍ സെക്രട്ടറിയായും ഉസ്മാന്‍ വെള്ളമുണ്ട ട്രഷററായി തിരഞ്ഞെടുത്തു





Leave a Reply